Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉത്തർപ്രദേശിൽ കനത്ത മഴ; മരണം 56 ആയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 56 ആയി. 46 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,021 വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. 48 മണിക്കൂറിനിടെ സാധാരണയേക്കാൾ 775 ശതമാനം അധികം മഴയാണ് ലഭിച്ചത്. 7.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ശരാശരി 66.5 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്.

സിതാപുർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഏഴ് പേർ മരിച്ചു. ലഖിംപുർ ഖേരി, ബഹ്റായിച്ച്, ബൽറാംപുർ ജില്ലകളിൽ അഞ്ച് പേർ വീതവും അയോധ്യ, ഗോരഖ്പുർ ജില്ലകളിൽ നാല് പേർ വീതവും മരിച്ചു.

കനത്ത മഴയെ തുടർന്ന് പല നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഗംഗ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതവും തടസപ്പെട്ടു. മഴക്കെടുതിയിൽ 107 വളർത്തുമൃഗങ്ങൾ ചത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. ഹർദോയ് ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത്. വിവിധ ജില്ലകളിലായി വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix