Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

28 ശതമാനം മഴക്കുറവ്; കേരളത്തിൽ കാലവർഷ സീസൺ അവസാനിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 28 ശതമാനം മഴക്കുറവോടെ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം മഴയാണ് കുറഞ്ഞത്. എട്ട് ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല.

കാലവർഷ സീസൺ അവസാനിച്ചെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക. സൂപ്പർ എൽനിനോയാണ് ഇത്തവണ കാലവർഷത്തെ കാര്യമായി ബാധിച്ചത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒക്ടോബർ രണ്ടിന് ഇടുക്കിയിലും ഒക്ടോബർ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix