Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

ആശ്വസിക്കാൻ വരട്ടെ, ഇതൊരു ട്രയൽ മാത്രമാണ്! കൊടും ചൂടിന്റേയും വരൾച്ചയുടേയും ദിനങ്ങൾ വരുമെന്ന് മുന്നറിയിപ്പ്; എൻ നിനോ കാത്ത് വെച്ചിരിക്കുന്നതെന്ത്?

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത പേമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും കണ്ണൂരിലും വയനാട്ടിലുമെല്ലാം തീരാനഷ്ടങ്ങളാണ് ഈ രണ്ട് ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരുവേള 2018ന് സമാനമായൊരു ദുരന്തത്തെ പോലെ മറ്റൊന്ന് മലയാളികൾ വീണ്ടും മുന്നിൽ കണ്ടു. എങ്കിലും ഇപ്പോൾ മഴയൊന്ന് ശമിച്ചതോടെ ചെറിയ ആശ്വാസത്തിലാണ് കേരളം. പക്ഷേ…. ആശ്വസിക്കാറായോ? ഇല്ലെന്നാണ് പുറത്ത് നിന്നുള്ള ചില വിവരങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പക്ഷേ, […]
Read more

ശിവമോഗയിൽ ഉരുൾപൊട്ടൽ; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് മരണം

ശിവമോഗ: കർണാടകയിലെ ശിവമൊഗ ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശിവമൊഗ ജില്ലയിലെ കൊക്കാരേഗരുവിൽ രാത്രി രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read more

കോഴിക്കോട് ദുരിതപ്പെയ്ത്ത്; ദുരിതാശ്വാസ ക്യാമ്പുകൾ സജീവം

കോഴിക്കോട്: കോഴിക്കോട്ട് മഴയുടെ ശക്തി ഞായറാഴ്ച അൽപം കുറഞ്ഞെങ്കിലും വെള്ളപ്പൊക്കവും ദുരിതവും രണ്ടാം ദിവസവും തുടർന്നു. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ വീടുകൾ വിട്ട് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. മാവൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂർ, തെങ്ങിലക്കടവ്, കച്ചേരികുന്ന് എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ വീടുകളിൽ വെള്ളം കയറി. വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോൽ താഴം, […]
Read more

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 8 മരണം, 8 പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 8 പേർ മരിച്ചതായും 8 പേരെ കാണാതായതായും റിപ്പോർട്ട്. മഴക്കെടുതിയിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നിലവിൽ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരാണ് […]
Read more

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് ₹2,117.85 കോടി രൂപ അനുവദിച്ചു; കേരളം പട്ടികയിൽ ഇല്ല

ന്യൂഡൽഹി: പ്രളയവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്.) നിന്ന് 2,117.85 കോടി രൂപ മുൻകൂർ അനുവദിച്ച് കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശിലെയും അസമിലെയും സ്ഥിതി വിലയിരുത്താൻ മന്ത്രിതല സമിതിയെയും നിയോഗിച്ചു. എന്നാൽ, പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് സഹായം അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം ലഭിച്ചിട്ടില്ല. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും മിന്നൽപ്രളയവും സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തി. മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു […]
Read more

ന്യൂനമർ​ദ പാത്തി രൂപപ്പെട്ടത് അറബിക്കടലിൽ, മഴമേഘങ്ങൾ കേരളത്തിൽ; ഇന്നലെ സംഭവിച്ചത്….

പത്തനംതിട്ട: രണ്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തിറങ്ങിയത് ദുരിതമായിരുന്നു. ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ പാത്തിയുമാണ് ദുരിത മഴയുടെ കാരണക്കാർ. ഈ പ്രതിഭാസം രൂപപ്പെട്ടത് അറബിക്കടലിൽ ആണെങ്കിലും മഴ മേഘങ്ങൾ എത്തിയത് കേരളത്തിലേക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അറബിക്കടലിൽ അതിതീവ്ര മഴ പെയ്യുകയാണ്.ഈ മേഘക്കൂട്ടങ്ങളുടെ ഏതാനും ഭാഗങ്ങൾ കരയിലേക്ക് എത്തുകയും ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ പത്തനംതിട്ട മുതൽ കൂട്ടിക്കൽ വരെയുള്ള […]
Read more

അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലുമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും അസമിൽ ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ രൂക്ഷമായി. വടക്കൻ ഒഡിഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോൺജർ ജില്ലകളിൽ പ്രളയഭീഷണി തുടരുകയാണ്. […]
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ടയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ മഴ കുറഞ്ഞെങ്കിലും റാന്നി, ആറന്മുള എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. അച്ചൻകോവിലാർ, കക്കാട്, കല്ലാർ നദീതീരങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. […]
Read more

ഇരമ്പിയാർത്ത് വെള്ളം; അതിരപ്പിള്ളി, ഇല്ലിക്കൽക്കല്ല് പ്രവേശനത്തിന് വിലക്ക്

തൃശൂര്‍: അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ […]
Read more

നീരൊഴുക്ക് ശക്തം; നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി

തിരുവനന്തപുരം: ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്ന് വൈകുന്നേരത്തോടെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയതായി അധികൃതർ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി നിലയായ 84.750 മീറ്ററിൽ തുടരുന്നതിനാലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്ന് പുലർച്ചെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. തുടർന്ന് രാവിലെ 11 മണിയോടെ വീണ്ടും ഉയർത്തി ആകെ 40 സെന്റീമീറ്റർ വീതത്തിലാക്കിയിരുന്നു. നെയ്യാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമായി തുടരുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer