Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

മഴക്കെടുതി രൂക്ഷം; വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്കിടെ കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. വാകത്താനം ചക്കൻചിറ കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജുവാണ് മരിച്ചത്. ഞാലിയാകുഴി എം.ജി.എം. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. വീടിന് സമീപം ജൽജീവൻ മിഷൻ പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞുണ്ടായ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. സഹോദരിക്കൊപ്പം കുളിക്കുന്നതിനിടെ മിലൻ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, […]
Read more

കനത്ത മഴ; ആറന്മുളയിൽ പ്രളയസമാന സാഹചര്യം, ക്ഷേത്ര പരിസരത്ത് വെള്ളം കയറി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം. പ്രദേശത്ത് പ്രളയസമാനമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള ക്ഷേത്ര പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മുട്ടിന് മുകളിൽ മുകളിൽ വെള്ളമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി.സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എംഎൽഎ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും ആരംഭിച്ചു. വെള്ളം ഉയരുന്നതിനനുസരിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് […]
Read more

പ്രളയസാധ്യത നേരിടാൻ ആലപ്പുഴ ജില്ല പൂർണ സജ്ജമെന്ന് കളക്ടർ

ആലപ്പുഴ: ആലപ്പുഴയിലും സമീപ ജില്ലകളിലും തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രളയസാധ്യത നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന പ്രധാന കേന്ദ്രമായ തോട്ടപ്പള്ളി സ്പിൽവേയിലെ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് കളക്ടറുടെ പ്രതികരണം. തോറ്റപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 എണ്ണം പ്രവർത്തനക്ഷമമാണെന്നും നിലവിൽ 34 ഷട്ടറുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ […]
Read more

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ വെള്ളംകയറി. കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി മാട്ടറ , വട്ടിയാം തോട്, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ […]
Read more

പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിലാണ് പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും മരിച്ചത്. കനത്ത മഴയെ തുടർന്ന് വീട് പൂർണമായും തകർന്നു മണ്ണിനും പാറക്കല്ലുകൾക്കും അടിയിൽപ്പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ ഏഴുമണിയോടെ ജോസഫിന്റെ മൃതദേഹം ആദ്യം കണ്ടെത്തി. തുടർന്ന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ റെജീനയുടെ മൃതദേഹവും […]
Read more

കണ്ണൂർ ജില്ലയിൽ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് ചിൻമയ സ്കൂൾ പ്രവർത്തിച്ചു

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ചാലയിലെ ചിൻമയ വിദ്യാലയം പ്രവർത്തിച്ചതായി റിപ്പോർട്ട്. രാവിലെ അടിയന്തരമായി അവധി പ്രഖ്യാപിക്കുമ്പോഴേക്കും വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നുവെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകിയത്. അതിനാൽ ഉച്ചവരെ ക്ലാസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടർ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ […]
Read more

മിന്നൽ പ്രളയം; അസമിൽ മരണസംഖ്യ 82, ഒഡീഷയിലും ഗുജറാത്തിലും കനത്ത മഴ മുന്നറിയിപ്പ്

ന്യൂഡൽഹി: കനത്ത മഴയും മിന്നൽ പ്രളയവും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. അസമിൽ മഴക്കെടുതിയിൽ രണ്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 82 ആയി ഉയർന്നു. സംസ്ഥാനത്ത് 1.92 ലക്ഷം പേരെ പ്രളയം ബാധിച്ചതായി അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ശിവസാഗർ, ചരൈഡിയോ ജില്ലകളിലാണ് ഏറ്റവും ഒടുവിലത്തെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ്, ചരൈഡിയോ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,994 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 15,430 […]
Read more

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമായി. വിവിധ ജില്ലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയിൽ മൂന്ന് പേർ മരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ആശയവിനിമയം നടത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ റവന്യൂ മന്ത്രി നേരിട്ട് ഏകോപിപ്പിക്കുമെന്നും രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് […]
Read more

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ […]
Read more

ശക്തമായ മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; 2 പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇടുക്കി അടൂര്‍മല ദേവീക്ഷേത്രത്തിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്. ഭര്‍ത്താവും മകനും രക്ഷപ്പെട്ടു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ വൈക്കം […]
Read more

Recent News

Advertisement
WhiteswanTV Footer