Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ‘അക്വാൻ’ എന്നാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്.

ഞായറാഴ്ച വൈകിട്ടോടെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയിരുന്നു. ചുഴലിക്കാറ്റായി മാറിയതിന് ശേഷമേ എവിടെയാണ് കരയിൽ പ്രവേശിക്കുകയെന്ന് കൃത്യമായി അറിയാൻ കഴിയൂ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാനാണ് നിലവിലെ സാധ്യത.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് നവംബർ 18, 19 തീയതികളിൽ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറൻ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കരയിൽ പ്രവേശിച്ചാൽ ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചേക്കും. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയും തീവ്രതയും കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix