Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണം; ടിവികെ എംഎൽഎക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെ എംഎൽഎ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിശദമായ അന്വേഷണം നടത്താൻ തമിഴ്‌നാട് ഡിജിപിക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎൽഎക്കെതിരെ കളക്ടർ മേലുദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും കമ്മീഷൻ നിർദേശിച്ചു. പരാതിക്ക് തെളിവായ സന്ദേശങ്ങളുടെ ഡിജിറ്റൽ രേഖകളും ഹാജരാക്കണം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. കളക്ടറെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തതായി ഡിഐജി പറഞ്ഞെന്ന തരത്തിൽ ഒരു പ്രമുഖ പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ വെറും അഭ്യൂഹങ്ങളാണെന്നാണ് സംസ്ഥാന നിയമമന്ത്രിയുടെ പ്രതികരണം.

വിവാദം ശക്തമായതോടെ കളക്ടറേറ്റിലെ ഔദ്യോഗിക പരിപാടികളിലേക്ക് മാധ്യമങ്ങളെ ക്ഷണിക്കുന്നത് കളക്ടർ ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ തമിഴ്‌നാട് സർക്കാരിനെയും ഭരണകക്ഷിയായ ടിവികെയെയും രാഷ്ട്രീയമായി സമ്മർദത്തിലാക്കിയിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix