Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിസിൽ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം നടപ്പാക്കിയില്ല; സുപ്രീംകോടതിയിൽ ഹർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാൻ 2014-ൽ പാർലമെന്റ് പാസാക്കിയ വിസിൽ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും മാഗ്‌സസെ പുരസ്കാര ജേതാവുമായ സഞ്ജീവ് ചതുർവേദിയാണ് കോടതിയെ സമീപിച്ചത്.

രാജ്യത്തെ നിരവധി അഴിമതികൾ പുറത്തുകൊണ്ടുവന്നിട്ടുള്ള ചതുർവേദി, ഇതിന്റെ പേരിൽ സ്വകാര്യ വ്യക്തികൾ നൽകിയ നിരവധി കേസുകളും വിവിധ സർക്കാരുകളുടെ നടപടികളും നേരിടുന്നുണ്ട്. വിഷയം വ്യക്തിപരമായ പരാതിയായി കാണാതെ ഭരണഘടനാപരമായ വിഷയമായി പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതി വിഷയത്തിൽ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പാർലമെന്റ് പാസാക്കിയ വിസിൽ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം 2014 മേയ് 12-നാണ് വിജ്ഞാപനം ചെയ്തത്. എന്നാൽ, നിയമത്തിലെ ഒന്നാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരം കേന്ദ്ര സർക്കാർ പ്രാബല്യ തീയതി പ്രത്യേകം വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ഇതുവരെ അത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കാത്ത വിധത്തിൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 2015-ൽ ഭേദഗതി ബിൽ അവതരിപ്പിച്ചു.

2015 മേയ് 13-ന് ലോക്‌സഭ പാസാക്കിയ ഭേദഗതി ബിൽ രാജ്യസഭയ്ക്ക് കൈമാറിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. നിയമം നടപ്പാക്കാത്ത സാഹചര്യത്തിലാണ് സഞ്ജീവ് ചതുർവേദി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix