Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കല്‍പ്പാത്തി രഥോത്സവം: ദേവരഥ സംഗമം ഇന്ന്, നിറഞ്ഞ് അഗ്രഹാര വീഥികള്‍; പ്രാദേശിക അവധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രധാന ഭാ​ഗമായ ദേവരഥ സംഗമം ഇന്ന്. രഥോത്സവാഘോഷങ്ങളില്‍ പങ്കെടുക്കാനായി നിരവധിപ്പേരാണ് കല്‍പ്പാത്തിയിലേക്ക് എത്തിച്ചേരുക. കല്‍പ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ആറ് രഥങ്ങളാണ് ദേവരഥ സംഗമത്തില്‍ കാഴ്ചയാകുക.

ചടങ്ങുകൾക്ക് സാക്ഷിയാകാൻ ധാരാളം ആളുകൾ ഇതിനോടകം കല്‍പ്പാത്തിയിലെത്തി. സാംസ്കാരിക പൈതൃകം ആസ്വദിക്കാന്‍ പതിവുപോലെ വിദേശികളുമുണ്ട്. ഉത്സവത്തിന് മാറ്റുകൂട്ടുന്ന തെരുവോരക്കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. അതീവ സുരക്ഷയോടെയാണ് ഉത്സവം. വാഹനനിയന്ത്രണത്തിനുള്‍പ്പെടെ പൊലീസ് സന്നാഹം ശക്തമാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ദേവരഥ സംഗമത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്്(തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix