കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന അധിപന് യുഹാനോന്‍ മര് ദീയസ്കോറസ് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മണര്‍കാട് പള്ളിയിലെ പ്രവേശനം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആണെന്നായിരുന്നു വിമര്‍ശനം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
ചര്‍ച്ചകള്‍ക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വാത സമാധാനത്തെ തച്ചുടയ്ക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ പ്രതികരണം. മൂലേടം പള്ളിയിൽ സ്പീക്കർ പങ്കെടുത്ത പരിപാടിയിലാണ് കോൺഗ്രസിനും സർക്കാരിനുമെതിരെയുള്ള വിമർശനം രേഖപ്പെടുത്തിയത്.
സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് സഭ ചൂണ്ടിക്കാട്ടി. മണര്‍കാടും, കോതമംഗലത്തും നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേല്‍പ്പിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ പരിഹാരം കാണുന്നത് ഇങ്ങനെയാണോയെന്നും യുഹാനോന്‍ മര് ദീയസ്കോറസ് പ്രതികരിച്ചത്.


