Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Quatar

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്

ദോഹ: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് മ​ധ്യ​പൂ​ർ​വേ​ഷ്യ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന മി​ന മേ​ഖ​ല​യി​ല്‍ 79ാം റാങ്കിൽ ഖത്തർ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഖത്തർ 79ാം റാങ്കിൽ എത്തിയത്. നോർവെ, എസ്റ്റോണിയ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. പത്ത് വർഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം ഗുരുതര പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. 180 […]
Read more

ട്രംപ് സൗദിയിലേക്ക്; മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങൾ സന്ദർശിക്കും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുന്നത്. മെയ് 13 മുതൽ 16 വരെയായിരിക്കും സന്ദർശനം. അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ​ഗൾഫ് യാത്ര. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കും.
Read more

ഇസ്രായേൽ – ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍

ഇസ്രായേൽ ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തർ. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ ധാരണയായത് . ഏറെ നാളായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് ഈ നിർണായക പുരോഗതി. അതിനിടയിലാണ് ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്. ഹമാസിനും ഇസ്രയേലിനും കരട് രേഖ കൈമാറി.ബന്ദികളെ കൈമാറുന്നതിലും, സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. കൂടാതെ യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer