Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോകത്തെ ഏറ്റവും ചൂടുള്ള 100 നഗരങ്ങളില്‍ 98 എണ്ണവും ഇന്ത്യയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന 100 നഗരങ്ങളിൽ 98 എണ്ണവും ഇന്ത്യയിലെന്ന് കണക്കുകൾ. ഇതിൽ മിക്ക ഇന്ത്യൻ നഗരങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. പ്രധാന നഗരങ്ങൾ മാത്രമല്ല, ചെറിയ പട്ടണങ്ങളുമെല്ലാം ഉഷ്ണതരം​ഗത്തിൽ വെന്തുരുകുകയാണ്.

എക്യുഐ റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശ്, ഒഡിഷ, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ന​ഗരങ്ങളിലാണ് ചൂട് കൂടുതൽ. ശനിയാഴ്ചത്തെ കണക്ക് അനുസരിച്ച് 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഉത്തർപ്രദേശിലെ ബിന്ദ്കിയാണ് ലോകത്തിൽ ഏറ്റവും ചൂട് കൂടിയ ന​ഗരം. ഉത്തർപ്രദേശിലെ തന്നെ ഫത്തേപ്പൂർ, ഇറ്റാവ എന്നീ ന​​ഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇവിടങ്ങളിലും 46 ഡിഗ്രി സെൽഷ്യസ് ആണ് താപനില.

100 ന​ഗരങ്ങളിലെ പട്ടികയിൽ നേപ്പാളിലെ ന​ഗരങ്ങളായ ധർ​ഗധി 57-ാം സ്ഥാനത്തും, ലുംബിനി 94-ാം സ്ഥാനത്തുമാണ്. ഇവയൊഴികെ പട്ടികയിൽ ഉള്ള 98 ന​ഗരങ്ങളും ഇന്ത്യയിലാണ്. ഉത്തരാഖണ്ഡിലെ റൂർക്കിയാണ് 100-ാം സ്ഥാനത്തുള്ളത്. ഇവിടെ 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix