ന്യൂഡൽഹി: ഐപിഎല്ലില്‍ ഇന്ന് ഗ്ലാമർ പോരാട്ടം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങിസിനെ നേരിടും. ദില്ലി അരുണഅ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 265 റൺസ് എടുത്തു. കെ എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ചുറിയുടെയും നിതീഷ് റാണയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഡൽഹി കൂറ്റൻ സ്കോറിലേക്ക് എത്തിയത്. 47 പന്തിൽ സെഞ്ചുറി തികച്ച രാഹുല്‍ 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്നു. 44 പന്തില്‍ 91 റണ്‍സടിച്ച നിതീഷ് റാണ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ രാഹുല്‍-നിതീഷ് റാണ സഖ്യം 95 പന്തില്‍ 220 റണ്‍സ് അടിച്ചുകൂട്ടി. 6 പന്തില്‍ 12 റണ്‍സെടുത്തു നില്‍ക്കെ രാഹുലിന്റെ ക്യാച്ച് കൈവിട്ട പഞ്ചാബിന് കനത്ത വിലയാണ് നൽകേണ്ടി വന്നത്. ഡല്‍ഹിക്കായി പിന്നീട് രാഹുൽ ഗിയര്‍ മാറ്റി. ഇതോടെ അടുത്ത അഞ്ചോവറില്‍ അടിച്ചെടുത്തത് 87 റണ്‍സ്. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മൂന്ന് ഓവറിൽ 43 റൺസ് എന്ന നിലയിലാണ്.



