കോട്ടയം വഴി കെഎസ്ആര്‍ടിസി നോണ്‍ എസി ഡീലക്‌സ് ബസ് ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നു
കോട്ടയം: ചങ്ങനാശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആഗ്രഹത്തിനു അവസാനമാകുന്നു. ചങ്ങനാശേരിയില്‍നിന്നു കെഎസ്ആര്‍ടിസി നോണ്‍ എസി ഡീലക്‌സ് ബസ് ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ടുദിവസമാണ് ബസ് സര്‍വീസ്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 5.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ബംഗളൂരുവില്‍ എത്തും. 1150 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് റൂട്ട്. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരമേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് ഏറെ ഉപകരിക്കുന്ന സര്‍വീസാണിത്. […]
Read more

