Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: earthquake

ഒമാനിൽ സലാലക്ക് സമീപം ഭൂചലനം

ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ജൂലൈ 23 ബുധനാഴ്ച ഒമാൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:02നാണ് ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ദോഫാർ ഗവർണറേറ്റിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും അറിയിപ്പിൽ പറയുന്നു.
Read more

റഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. അല്യൂട്ട്‌സ്‌കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കാണ് ഭൂകമ്പ പരമ്പരയുടെ […]
Read more

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. 4.1 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലും എൻസിആറിലും അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും 10 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടു. അതേസമയം “ഭൂകമ്പത്തിന് ശേഷം എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്” ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
Read more

ആൽപ്സ് മലനിരകളിൽ ഭൂകമ്പസാധ്യതയെന്ന് പഠനം

ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ യൂറോപ്പിലെ ആൽപ്സ് പർവതനിരകളിൽ ഭൂകമ്പസാധ്യതയുണ്ടാക്കുന്നെന്ന് പഠനം. അന്തരീക്ഷതാപനില ഉയരുന്നതിന്റെ ഭാഗമായി ഹിമാനികൾ ഉരുകിയുണ്ടാകുന്ന വെള്ളം വിള്ളലുകളിലൂടെ ആഴത്തിലുള്ള പാറകളിൽ എത്തുന്നത് ഭൂകമ്പപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. വെള്ളത്തിന്റെ സംഭരണശേഷി കഴിയുമ്പോൾ അത് മർദം ചെലുത്തുന്നു. ഇത് ഭൂകമ്പത്തിനിടയാക്കുന്നു. എർത്ത് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവതമായ ‌മോണ്ട് ബ്ലാങ്കിലെ ഭൂകമ്പപ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. 2015-ലെ ഉഷ്ണതരംഗത്തിനു പിന്നാലെ ചെറിയ ഭൂകമ്പങ്ങൾ വർധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. 2006 […]
Read more

പാക്കിസ്ഥാനില്‍ ഭൂചലനം: 5.3 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഭൂചലനം. മധ്യപാക്കിസ്ഥാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മന്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മുള്‍ട്ടാന്‍ നഗരത്തില്‍നിന്ന് 149 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. രാവിലെ 3.45ഓടെയായിരുന്നു ഭൂചലനം. പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

ഇറാനില്‍ ഭൂചലനം; 10 KM താഴ്ചയില്‍ പ്രകമ്പനം

ടെഹ്‌റാന്‍: ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് […]
Read more

സൗദിയിലെ ജുബൈലിൽ ചെറിയ ഭൂചലനം, 3.35 തീവ്രത

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.35 തീവ്രത രേഖപ്പെടുത്തി. 5.12.55നാണ് അറേബ്യൻ ഗൾഫിൽ ചെറിയ ഭൂചലനം കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവേ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ വഴിയാണ് ഭൂചലനം നടന്നത്. ഭൂകമ്പം ജുബൈലിന് ഏകദേശം 85 കിലോമീറ്റർ കിഴക്കായിട്ടാണ് അനുഭവപ്പട്ടത്. ഭൂകമ്പ തീവ്രത കുറവായിരുന്നതിനാൽ നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല. സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

എള്ളിക്കാപാറയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല’; ജില്ലാ ജിയോളജി വകുപ്പ്

കോഴിക്കോട്: കായക്കൊടി എള്ളിക്കാം പാറയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പഠനം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും ഇ.കെ വിജയന്‍ എംഎല്‍എയും പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ചു വാര്‍ഡുകളില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സെക്കന്റുകള്‍ മാത്രമാണ് ഭൂചലനം ഉണ്ടായതെങ്കിലും ജനം ആശങ്കയിലാണ്. സ്ഥലം എംഎല്‍എ ഇ കെ വിജയന്‍ പ്രദേശം സന്ദര്‍ശിച്ചു. അടിയ്ക്കടി ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനാല്‍ വിശദമായ പഠനം വേണമെന്ന് […]
Read more

അരുണാചല്‍ പ്രദേശിൽ ഭൂചലനം; റിക്ട‌ർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി

ഇറ്റനഗര്‍: അരുണാചൽ പ്രദേശിൽ ഭൂചലനം. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ പുലർച്ചെ പ്രകമ്പനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

ഗ്രീസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഗ്രീസ്: ഗ്രീസിൽ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെ 1.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ജറുസലേം, മധ്യ ഇസ്രായേൽ, തുർക്കി, ഈജിപ്ത്, ലിബിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയിൽ നിന്ന് 23 കിലോമീറ്റർ അകലെ കടലിനടിയിൽ ഏകദേശം 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ തുടർചലനങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read more
Advertisement
WhiteswanTV Footer