Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: earthquake

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിലെ ലേയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ അനുഭവപ്പെട്ടത്. രാവിലെ ആറ് മണിയോടെയായിരുന്നു ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Read more

ചൈനയിൽ ശക്തമായ ഭൂചലനം; രണ്ട് പേർ കൊല്ലപ്പെട്ടു

ബീജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഷി മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ദുരന്തത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലിയുഷോ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തായങ്സുൻ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപകടസാധ്യത കണക്കിലെടുത്ത് ലിയുഷോ നഗരത്തിൽ നിന്ന് ഏകദേശം 7,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ലിയുഷോയ്ക്ക് പുറമെ ഗുയിഗാങ്, വുഷൗ, ഹെച്ചി, നാന്നിങ് തുടങ്ങിയ സമീപ […]
Read more

മ്യാൻമറിൽ തുടർച്ചയായ ഭൂചലനം; രണ്ടാം ദിവസവും 4.2 തീവ്രത

യാംഗോൺ: മ്യാൻമറിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയുണ്ടായ ചലനത്തിന് റിക്ടർ സ്കെയിലിൽ 4.2 തീവ്രതയുണ്ടായിരുന്നുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രം കണ്ടെത്തിയത്. ശനിയാഴ്ചയും സമാന തീവ്രതയിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതിന്റെ പിന്നാലെയാണ് വീണ്ടും പ്രകമ്പനം ഉണ്ടായത്. ഇതിനാൽ ഇതുവരെ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർച്ചയായ പ്രകമ്പനങ്ങൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പസഫിക് റിംഗ് ഓഫ് ഫയറിന് സമീപമുള്ളതിനാൽ മ്യാൻമറിൽ […]
Read more

ഒമാനിലെ മുസന്ദത്തിന് തെക്ക് നേരിയ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി

മസ്‌കറ്റ്: ഒമാനിലെ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബര്‍ 28 ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4മണിക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മുസന്ദത്തിന് തെക്ക് ഭാഗത്തുണ്ടായ ഈ ചലനം യുഎഇയുടെ ചില വടക്കന്‍ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയില്‍ എവിടെയും നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ […]
Read more

ബംഗ്ലാദേശിൽ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക് പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുന്നതും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനംഅനുഭവപ്പെട്ടതായാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ […]
Read more

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രത കൂടുതലുള്ള നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. സംഭവത്തിൽ ഏഴുപേർ മരണപെടുകയും 150 ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. ഓറഞ്ച് അലർട്ടാണ് ഭൂകമ്പത്തിന് യുഎസ്‌ജിഎസ് നൽകിയിരിക്കുന്നത്. വ്യാപകമായ ദുരന്തത്തിനും കാര്യമായ നാശനഷ്‌ടത്തിനുമുള്ള സാദ്ധ്യതയാണ് ഇതുകൊണ്ട് അ‌ർത്ഥമാക്കുന്നത്. മസർ-ഇ-ഷെരിഫിൽ ഭൂമിയുടെ 28 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം അയൽ രാജ്യങ്ങളായ തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. കെട്ടിടങ്ങൾ […]
Read more

ഫിലിപ്പീൻസിൽ വൻ ഭൂചലനം: 7.6 തീവ്രത രേഖപ്പെടുത്തി, സൂനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ 7.6 തീവ്രതയിൽ അതിശക്തമായ ഭൂചലനം. ദക്ഷിണ പ്രദേശമായ ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തിന് സമീപം സമുദ്രത്തിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി (PHIVOLCS) അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശങ്ങളിൽ നിന്നുള്ള ജനങ്ങളെ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾഭാഗങ്ങളിലേക്കോ മാറണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനിടയുണ്ടെന്ന് പസഫിക് സൂനാമി വാറണിംഗ് സെന്റർ […]
Read more

മ്യാന്മറില്‍ ശക്തമായ ഭൂചലനം: 4.7 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി: മ്യാന്മറില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഗാലാന്റിലെ വോഖയില്‍ നിന്ന് 155 കിലോമീറ്റര്‍ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്ചുങിലേക്ക് 177 കിലോമീറ്ററും […]
Read more

റഷ്യയിൽ വൻ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം ഭൂമിക്ക് 10 കിലോമീറ്റർ താഴെ

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനമുണ്ടായത്. കഴിഞ്ഞ മാസമാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ചിലി എന്നിവിടങ്ങളിൽ സുനാമി മുന്നിറിയിപ്പ് നൽകിയിരുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക. ഒരു മാസം മുൻപ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ […]
Read more

രണ്ടാം തവണയും യുഎഇയിൽ ഭൂചലനം

അബുദാബി: യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer