വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് പച്ചക്കൊടി; ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും
പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര– വടക്കഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വാവുമലയുടെ പ്രകൃതി ഭംഗിക്ക് പുതുജീവൻ പകർന്ന് വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യു വകുപ്പിൽനിന്ന് അനുമതി ലഭിച്ചു. പദ്ധതിക്കായി ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും. ദേശീയപാത പന്നിയങ്കരയിൽനിന്ന് വാവുമലയിലേക്കു 46 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമാണ ഉടൻ ആരംഭിക്കും. സമീപത്തെ തോട്ടം ഉടമകൾ സൗജന്യമായി കൈമാറിയ ഭൂമിയിലാണ് റോഡ് നിർമാണം നടത്തുക. 12 ഭൂവുടമകളിൽ നിന്നായി 335 മീറ്റർ നീളത്തിൽ 49 സെന്റ് സ്ഥലമാണ് […]
Read more