വിദ്യാഭ്യാസ അവാര്ഡ്; അപേക്ഷ ക്ഷണിച്ചു
കേരള കര്ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്നിന്ന് 2024-25 വര്ഷത്തെ വിദ്യാഭ്യാസ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്ച്ചില് സര്ക്കാര്/എയ്ഡഡ് സ്കൂളുകളില്നിന്ന് ആദ്യ അവസരത്തില് എസ്.എസ്.എല്.സി/ ടി.എച്ച്.എസ്.എല്.സി പാസായ വിദ്യാര്ഥികള്ക്ക് അപേക്ഷിക്കാം. 75ഉം അതില് കൂടുതലും പോയന്റ് നേടിയവരാകണം. എസ്സി/എസ്ടി വിഭാഗത്തില്പ്പെടുന്ന അംഗങ്ങളുടെ മക്കള്ക്ക് 70 പോയന്റ് മതി. ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി അവസാനവര്ഷ പരീക്ഷയില് 85 ശതമാനത്തില് കുറയാതെയും എസ്സി/എസ്ടി വിഭാഗത്തില്പ്പെടുന്ന അംഗങ്ങളുടെ മക്കള്ക്ക് 80 ശതമാനത്തില് കുറയാതെയും മാര്ക്കുണ്ടാകണം. നിശ്ചിത ഫോമില് […]
Read more