Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Education

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി എത്തിയാളാണ്. എന്നും വ്യത്യസ്തതകൾക്ക് പിന്നാലെ നടന്ന് തന്നിലെ നടനെ മിനുക്കി എടുക്കുന്ന മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ് ഇപ്പോള്‍. മഹാരാജാസ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള ‘സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാളസിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട്. 2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ചട്ടപ്രകാരം കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് […]
Read more

ഇഗ്നോ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി.മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി സെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്. ഇഗ്‌നോയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ ഹർജിക്കാരൻ 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലിചെയ്യുകയാണ്. 2021-ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർസെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടി. എന്നാൽ, ഇഗ്‌നോയുടെ പിജി […]
Read more

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാനതല റാങ്കിങ് നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാനതലത്തിൽ റാങ്കിങ് സംവിധാനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയതലത്തിൽ വിലയിരുത്തുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ആണ്. ഇതിനെ ആശ്രയിക്കാതെ സ്വന്തംനിലയിൽ റാങ്കിങ് നടപ്പാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുകയുമാണ് ലക്ഷ്യം. നിലവിൽ, കേരളത്തിലും ഗുജറാത്തിലും മാത്രമാണ് സംസ്ഥാനതല റാങ്കിങ് സംവിധാനമുള്ളത്. അധ്യാപനം, പഠന നിലവാരം, അധ്യാപക-വിദ്യാർഥി അനുപാതം, തുടങ്ങിയവ പരിഗണിച്ചായിരിക്കും റാങ്കിങ്. Content: Tamil Nadu […]
Read more

ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്; ആഗോളമികവിൽ വീണ്ടും കുസാറ്റ്

ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം പിടിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് പൊൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ ആഗോള നേട്ടമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ പതിനേഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യു എസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റ് […]
Read more

‘കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല’; ഗവർണർ രാജേന്ദ്ര ആർലേക്കർ

ഗുരുവായൂർ: കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സാക്ഷരതയും വിദ്യാഭ്യാസവും തമ്മിൽ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും ​ഗവ‍ർണ്ണ‍ർ പറ‍ഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗദ്ധികസമൂഹമാണ് കേരളത്തിലേതെന്നും വിദ്യാഭ്യാസം ജ്ഞാനോദയമാണെന്നും ഗവർണ്ണർ പറഞ്ഞു. വിദ്യാഭ്യാസമെന്നാൽ മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നതാണെന്നും ​ഗവ‍ർണ്ണ‍ർ പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇതിലൂടെ ഉണ്ടാകും. സമൂഹത്തിന് ഇത് ഗുണകരമാണെന്നും […]
Read more

നീറ്റ് പിജി പരീക്ഷ ആഗസ്ത്‌ 3 ന്; സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അനുമതി പ്രകാരം നീറ്റ് പിജി പരീക്ഷ ആഗസ്ത്‌ 3 ന് നടക്കും. 2025 ലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കായുള്ള ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ നടത്താൻ അനുമതി തേടിയുള്ള ദേശീയ പരീക്ഷാ ബോർഡ്സ മർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചു. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ശരി വച്ചത്‌. എൻ‌ബി‌ഇ പരീക്ഷ നടത്താൻ രണ്ടുമാസം സമയം ചോദിച്ചിരുന്നു. ഏകദേശം 2.5 ലക്ഷം വിദ്യാർഥികളും 450 […]
Read more

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യായന വർഷത്തിലേക്ക് സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ജില്ലാതല പ്രവേശനോത്സവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
Read more

പോക്‌സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതികളായ ഒമ്പത് അധ്യാപകരെ സംസ്ഥാനത്ത് പിരിച്ചുവിട്ടതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.നമ്മളുടെ മക്കളെ ഉപദ്രവിക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മക്കള്‍ക്ക് ഒപ്പമുണ്ട്. പൊലീസ് കൂടെയുണ്ടാകണം. മന്ത്രി പറഞ്ഞു.പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുഖം ജനങ്ങള്‍ നോക്കി കാണുന്നത് പൊലീസിലൂടെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസ് സംവിധാനം ഒരു ഗവണ്‍മെന്റിന്റെ മുഖമുദ്രയാണെന്നും ചില […]
Read more

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ സാധിക്കാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 30,145 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 39,242 ആയിരുന്നു. ഇത്തവണ 9,097 എണ്ണത്തിന്റെ കുറവ് ഉണ്ടെന്നും മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer