Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Education

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിച്ച് മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ […]
Read more

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ പ്രകാരമാണ് പത്താം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയത്: രാഹുൽ സിംഗ്

ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നതിനുള്ള കരട് നയം തയ്യാറാക്കിയതെന്ന് സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം കൂടി കൊടുക്കാനാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 9, 10 ക്ലാസുകളിലായി 16 അക്കാദമിക് വിഷയങ്ങളും 23 നൈപുണ്യ വിഷയങ്ങളും 45 ഭാഷകളും പഠിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കരട് നയത്തിൽ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന മറുപടിയുടെ […]
Read more

സിബിഎസ്ഇ സ്കൂളുകൾക്ക് ഉപ-സ്കൂളുകൾ തുടങ്ങാൻ അനുമതി; പ്രത്യേകം അഫിലിയേഷൻ വേണ്ട

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ ആരംഭിക്കാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ അഫിലിയേഷൻ നമ്പറും പേരുമൊക്കെ ഉപയോഗിക്കാമെങ്കിലും ഇങ്ങനെ ആരംഭിക്കുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.അതിനാൽ കുട്ടികൾക്ക് പ്രധാന സ്കൂളിൽ നിന്നും ശാഖാ സ്കൂളിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇങ്ങനെയുള്ള മാറ്റം പുതിയ അഡ്മിഷനായി കണക്കാക്കുകയുമില്ലെന്നും സിബിഎസ്ഇ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. പ്രധാന […]
Read more

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി; യു.ജി.സി ഉത്തരവ് പുറത്ത്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029-30 അധ്യയന വർഷംവരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 2019-20 മുതൽ 2029-30 വരെയാണ് യു.ജി.സി അംഗീകാരം നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്കിംഗിൽ രാജ്യത്തെ മികച്ച കോളേജുകളിൽ 53-ാം സ്ഥാനവും, കേരള ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റാങ്കിംഗിൽ സംസ്ഥാനത്തുള്ള മികച്ച കോളേജുകളിൽ 10-ാം സ്ഥാനവും മഹാരാജാസ് കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. എജ്യുക്കേഷൻ വേൾഡ് – ഇന്ത്യ ഹയർ […]
Read more

സി.ബി.എസ്.ഇ: പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ട് തവണ

കൊല്ലം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ (സി.ബി.എസ്.ഇ നേരിട്ട് നടത്തുന്ന വാര്‍ഷിക പരീക്ഷ) ഇനി മുതല്‍ രണ്ട് തവണ. പരീക്ഷ 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.2027 ല്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂര്‍ത്തിയായി. രണ്ട് തവണയും പരീക്ഷകള്‍ എഴുതാനും അവയില്‍ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥിക്ക് ഇതിലൂടെ അവസരമുണ്ടാകും. […]
Read more

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടങ്ങും. തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥി ആയിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ […]
Read more

വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്; ഹയർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക തസ്തികകൾ ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: വിദ്യാർഥികളുടെ എണ്ണത്തിലെ കുറവുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക തസ്തികകൾ ഒഴിവാക്കാൻ നീക്കം. സംസ്ഥാനത്തെ കേവലം 25 കുട്ടികൾ മാത്രമുള്ള നാല്പതോളം സ്കൂളുകളിലെ സ്ഥിരാധ്യാപക തസ്തികകളാണ് ഇല്ലാതാവുക. ഹയർ സെക്കൻഡറി തസ്തികനിർണയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് വിവിധ ജില്ലകളിലായി 420 അധ്യാപക തസ്തിക ഒഴിവാക്കപ്പെടും. ഇത് പരിഗണിച്ച് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് 210 അധ്യാപകരെ പുനർവിന്യസിക്കാൻ പട്ടിക തയ്യാറാക്കി. ഇതിൽ 25 കുട്ടികൾ മാത്രം പഠിക്കുന്ന ബാച്ചുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരെയും […]
Read more

സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കാനൊരുങ്ങുന്നു. മാര്‍ച്ച് 3 ന് സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും. സെലക്ട് കമ്മിറ്റിക്ക് വിടാതെ സബ്ജക്ട് കമ്മിറ്റിക്ക് മാത്രം ബില്‍ വിടാനാണ് തീരുമാനം. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷം വീണ്ടും സഭയിലെത്തുമ്പോള്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.അതെസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിലും സബ്ജക്ട് കമ്മിറ്റിക്ക് മാത്രം വിട്ടാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇനി സഭ സമ്മേളിക്കുന്ന മാര്‍ച്ച് മൂന്നിന് തന്നെ ബില്‍ അവതിരിപ്പിക്കും. സബ്ജക്ട് […]
Read more

സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി: സ്മാർട്ട് ബ്രിഗേഡ് കരിയർ കോൺക്ലേവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ സ്മാർട്ട് ബ്രിഗേഡ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ഇൻഫിനിറ്റി കരിയർ കോൺക്ലേവ് നാളെ രാവിലെ 9 മണി മുതൽ ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഈ പരിപാടി ഹയർ സെക്കൻഡറി സയൻസ് വിദ്യാർത്ഥികൾക്ക് ശാസ്ത്രലോകത്തിലെ പുതിയ കണ്ടെത്തലുകളും അവസരങ്ങളും പരിചയപ്പെടുത്തുകയും, അവരിൽ ദിശാബോധം സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് വാണിജ്യലോകത്തിലെ വിവിധ സാധ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി, മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടത്തിയ […]
Read more

ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; വിദ്യാർത്ഥികളുടെ ഫീസ് ഉപയോ​ഗിച്ച് നടത്താൻ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ ആവശ്യമായ പണമില്ലാത്ത സാഹചര്യത്തിൽ പണം വിദ്യാർത്ഥികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാർച്ചിൽ തുടങ്ങുന്ന പരീക്ഷയുടെ ചെലവുകൾ കൈകാര്യം ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വേണ്ട തുക അക്കൗണ്ടിൽ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മാർച്ച് 3നാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
Read more
Advertisement
WhiteswanTV Footer