Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അധ്യാപക സ്ഥലംമാറ്റം: കെഎടി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 207 അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (KAT) വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നു വ്യക്തമാക്കിയ മന്ത്രി വി.ശിവന്‍കുട്ടി, കെഎടി ഉത്തരവിനെ വിമര്‍ശിക്കുകയും ചെയ്തു.

‘തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കിയ സ്ഥലംമാറ്റമാണു ട്രൈബ്യൂണല്‍ റദ്ദാക്കിയത്. സ്ഥലംമാറ്റം ജൂണ്‍ ഒന്നിനു മുന്‍പ് പൂര്‍ത്തിയാക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടതു സര്‍ക്കാരാണ്. അത് ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നൊക്കെ പറയുന്നത് ചട്ടപ്രകാരമുള്ള കാര്യമല്ലെന്നാണ് മന്ത്രി പറയുന്നത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള താല്‍ക്കാലിക പട്ടിക 19നകം പ്രസിദ്ധീകരിക്കുമെന്നും അന്തിമ പട്ടിക 26ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 8204 അധ്യാപകരാണ് സ്ഥലംമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix