സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെ ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്തംബർ മാസത്തെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. […]
Read more







