Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: elehent

കാളികാവ് കടുവാ ദൗത്യം; കുങ്കിയാന ഇടഞ്ഞു

മലപ്പുറം|: കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന ഇടഞ്ഞു. പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിന് എത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ വണ്ടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവാ ദൗത്യത്തിനായി കോന്നി സുരേന്ദ്രനെയും, കുഞ്ചുവിനെയുമാണ് വനം വകുപ്പ് എത്തിച്ചിരുന്നത്. കടുവയ്ക്കായുള്ള തിരച്ചിലിനായി ആനകളെ കൊണ്ടുപോയിരുന്നില്ല.കടുവയെ കണ്ടെത്തുന്ന സാഹചര്യത്തില്‍ മാത്രമേ കുങ്കിയാനകളെ വനത്തിലേക്ക് എത്തിക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ നിലവില്‍ ഒരു സുരക്ഷിതമായ സ്ഥലത്ത് കോന്നി സുരേന്ദ്രന്റെയും, കുഞ്ചുവിനെയും പാര്‍പ്പിച്ചിരിക്കുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix