Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൂതി ആക്രമണഭീഷണി; സൗദിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 മുതൽ സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികളും ഒക്ടോബർ 24 വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണശ്രമങ്ങൾ തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix