സുരക്ഷാ അനുമതിയില്ലാത്ത വാക്വം ലിഫ്റ്റുകൾ തടയണം; ഹൈക്കോടതി ഉത്തരവ്
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക അനുമതികളും പാലിക്കാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത്തരം ലിഫ്റ്റുകൾക്കെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. 2024-ൽ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കീമ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതിനെതിരെ ബോധവൽക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ […]
Read more