Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Emburan

എമ്പുരാനെ വീഴ്‍ത്തി തുടരും; മോഹൻലാല്‍ ചിത്രത്തിന് മുന്നില്‍ ഒരേയൊരു പടം മാത്രം

തുടരും മലയാള സിനിമ കണ്ട എക്കാലത്തെയും വിജയമായി മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി രൂപയിലധികം നേടിയിട്ടുണ്ട് തുടരും. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലുമെത്തി. 40 ലക്ഷം ടിക്കറ്റുകളിലധികം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ച് എമ്പുരാനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് തുടരും. ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍. കെ ആര്‍ സുനിൽ സംവിധായകൻ തരുൺ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഷണ്‍മുഖൻ എന്ന ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് […]
Read more

എമ്പുരാന്‍; റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി

കൊച്ചി: എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി. എഡിറ്റഡ് പതിപ്പ് ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. തിരുവനന്തപുരത്തെ ആര്‍ട്ടെക് മാളിലായിരുന്നു ആദ്യ പ്രദര്‍ശനം. ബാക്കി തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങും.സിനിമയുടെ ഡൗണ്‍ലോഡിങ്ങ് നടക്കുകയാണെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഭൂരിഭാഗം തിയേറ്ററുകളിലും എഡിറ്റഡ് പതിപ്പ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഡൗണ്‍ലോഡ് സാധ്യമാകാത്ത തീയേറ്ററുകളില്‍ പതിപ്പ് നേരിട്ടെത്തിക്കും. 24 കട്ടുകളാണ് പ്രധാനമായും സിനിമയില്‍ നടത്തിയിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും […]
Read more

എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും

കൊച്ചി: എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയ്യറ്ററുകളിലെത്തിയേക്കും. തിയ്യറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്സില്‍ എത്തുന്ന ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്താണ് പ്രദര്‍ശനത്തിന് സജ്ജമാക്കുന്നത്. ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. വിവാദങ്ങള്‍ക്കിടെ, എമ്പുരാന്‍ ഇന്നലെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് എമ്പുരാൻ്റെ ഈ നേട്ടം.നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്.
Read more

എംപുരാൻ തിയേറ്ററുകളിൽ; ആവേശത്തോടെ വരവേറ്റ് ആരാധകർ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിലെത്തി. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, […]
Read more

എമ്പുരാന്‍ നാളെ തിയേറ്ററിലേക്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ നാളെ (മാര്‍ച്ച് 27) തിയേറ്ററിലേക്ക്. പ്രേക്ഷകരുടെ കാത്തിരിപ്പ് അങ്ങനെ അവസാനിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയായും അബ്‌റാം ഖുറേഷിയായും മോഹന്‍ലാലിനെ കാണാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മാര്‍ച്ച് 27 രാവിലെ ആറ് മണിക്ക് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കും. അതോടെ ആരാണ് ഖുറേഷി അബ്‌റാം എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ. അതേസമയം സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി മനസിലാക്കണമെങ്കില്‍ ചിത്രത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer