വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ്
കൊച്ചി: ബാടിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച കേസിലെ പ്രതി മജിസ്‌ട്രേറ്റിന് മുന്നിൽ വീണ്ടും ബഹളം ഉണ്ടാക്കി. ജാമ്യ രേഖകൾ വലിച്ചുകീറിയാണ് യുവാവ് പരാക്രമം നടത്തിയത്. പൊലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രിച്ചു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് കേസിലെ പ്രതി. ഇയാൾക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. കോലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന ബാടിക് എയർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും […]
Read more






