സ്വകാര്യ ബസിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം ചെട്ടികുളങ്ങരയിൽ
മാവേലിക്കര: കായംകുളം–തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ഗവൺമെന്റ് യു.പി. സ്കൂൾ അധ്യാപിക ശശികലയുടെയും മകൻ പി. പരമേശ്വർ (18) ആണ് മരിച്ചത്. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ബുധനാഴ്ച രാവിലെ 8.20ഓടെ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്താണ് അപകടം. കോളേജിലേക്ക് പോകുന്നതിനായി ചെട്ടികുളങ്ങരയിൽ നിന്ന് വടക്കോട്ട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പരമേശ്വറിന്റെ സ്കൂട്ടർ […]
Read more