Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷം പ്രമാണിച്ച്, പ്രേക്ഷകർക്ക് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും “(“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് […]
Read more

ധ്യാൻ ശ്രീനിവാസൻ ചിത്രം ” തേവർ ” ന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി ശിങ്കനല്ലൂരിൽ ആരംഭിച്ചു. ഫാൻ്റസി,ഹ്യൂമർ, ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മംശ്രീമതി രജിതാ രാജൻ നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പടിച്ചു.തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, വയ്യാപുരി,ഐശ്വര്യ, പൂജ റാം,ഡാനി, ദേവൻ, സന്തോഷ് കീഴാറ്റൂർ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് […]
Read more

‘മധുവിധു’ വിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മെയ് 1 ന്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിലെ ആദ്യ ഗാനം പുറത്ത്. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഈ മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ […]
Read more

യൂട്യൂബ് ട്രെൻഡിങ്ങിൽ തരംഗമായി ‘ഡർബി’ ട്രെയ്‌ലർ : ചിത്രം മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’യുടെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രയ്ലർ, യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും ഇമോഷനും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റാണ് നേടിയിരിക്കുന്നത്. മാർച്ച് 27-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ​ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും […]
Read more

“പഗിട കളി”സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി”യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]
Read more

ആണുങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യും; വെളിപ്പെടുത്തി നടി

സിനിമാ മേഖലയിലെ ചതിക്കുഴികള്‍ തുറന്ന് പറഞ്ഞ് നടി തനുശ്രീ ദത്ത. അഭിനേതാക്കള്‍ ആകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും ആരേയും അന്ധമായി വിശ്വസിക്കരുതെന്നുമാണ് തനുശ്രീ പറയുന്നത്. ആദ്യം പുകഴ്ത്തും. പിന്നെ ഇയാളെ പോയി കാണു, അവിടെ ചെല്ലൂ എന്നൊക്കെ പറയും. അതിനാല്‍ സൂക്ഷിക്കണം” എന്നാണ് യുവാക്കള്‍ക്ക് തനുശ്രി നല്‍കുന്ന ഉപദേശം. ഇന്ന് ഞാനിത് പറയുന്നത് നാല് ജീവിതം രക്ഷിക്കാനായെങ്കില്‍ അത്രയും എന്ന് കരുതിയാണ്. ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇവിടെ വരുന്നുണ്ട്. അവരെ […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം മാർച്ച് 15 ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം മാർച്ച് 15 ന് റിലീസ് ചെയ്യും. ഭഗവാൻ നാരായണനുള്ള ആദരവ് ആയിട്ടാണ് ഗാനം റിലീസ് ചെയ്യുക. മാർച്ച് 15 ന് രാവിലെ 11.11 ന് ആണ് ഗാനം പുറത്തു വരിക. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വരാൻ പോകുന്നത്. ഗാനത്തിന്റെ […]
Read more

46 മില്യൺ കാഴ്ചക്കാരുമായി തെന്നിന്ത്യൻ റെക്കോർഡ് സൃഷ്ടിച്ച് രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “റായ് റായ് രാ രാ” ഗാനം; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ “റായ് റായ് രാ രാ” ഗാനം കാഴ്ചക്കാരുടെ എണ്ണത്തിൽ തെന്നിന്ത്യൻ റെക്കോർഡ് സൃഷ്ട്ടിച്ചു മുന്നേറുന്നു. പുറത്ത് വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 46 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം സ്വന്തമാക്കിയത്. അഞ്ചു ഭാഷകളിലായാണ് ഗാനം ഇത്രയധികം കാഴ്‌ചകരെ സ്വന്തമാക്കിയത്. 46.1 മില്യൺ കാഴ്ചക്കാർക്കൊപ്പം 8 ലക്ഷത്തിലധകം ലൈക്‌സും ഈ ഗാനം നേടിയെടുത്തു. എ ആർ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിന് തെലുങ്കിൽ […]
Read more

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും,ആദം സാബിക്കും പ്രഗത്ഭരായ യുവ താരനിരയും ഒന്നിക്കുന്ന ഡർബി മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും, ആദം സാബിക്കും യുവതാരനിരയും അണിനിരക്കുന്ന ചിത്രമാണ് ഡർബി. കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബി മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, […]
Read more

“എറിക് ” മാർച്ച് 6-ന് പ്രദർശനത്തിനെത്തുന്നു

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു. മലയാള ചലച്ചിത്ര […]
Read more
Advertisement
WhiteswanTV Footer