ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി
കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ പരിഗണിച്ച കോടതി സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനും ജസ്റ്റിസ് എസ്. മുരളി കൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്കൂൾ മിക്സഡ് ആക്കുന്നതിനുള്ള നടപടികൾ അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. ജൂണിൽ അധ്യയന വർഷം ആരംഭിക്കുമ്പോൾ മുതൽ ആൺകുട്ടികൾക്ക് […]
Read more

