പെട്രോളിലെ എഥനോൾ സാന്നിധ്യ പരിശോധനയ്ക്ക് തിരിച്ചടി; ശുദ്ധമായ പെട്രോൾ നൽകുന്നതിന് കേന്ദ്ര നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിലെ എഥനോൾ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനാ നടപടികൾ പ്രതിസന്ധിയിൽ. പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ നൽകുന്നതിന് എണ്ണക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടെന്നാണ് കമ്പനികളുടെ മറുപടി. ഇതോടെ കേരളത്തിൽ നടത്താനിരുന്ന വിശദമായ പരിശോധനാ നടപടികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് കമ്മീഷണർ എണ്ണക്കമ്പനികൾക്ക് കത്തും ഇ-മെയിലും അയച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ മറുപടി ലഭിച്ചില്ല. തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിലാണ് 100 ശതമാനം ശുദ്ധമായ പെട്രോൾ നൽകുന്നതിന് കേന്ദ്രത്തിന്റെ നിർദേശപ്രകാരം നിയന്ത്രണമുണ്ടെന്ന് കമ്പനികൾ അറിയിച്ചത്. ശേഖരിച്ച പെട്രോൾ […]
Read more