വീസ തട്ടിപ്പിൽ പണം നഷ്ടമായി; കൊല്ലത്ത് യുവാവ് ജീവനൊടുക്കി
കൊല്ലം: അഞ്ചാലുംമൂട് എസ്ര ഗ്ലോബൽ ട്രാവൽസിന്റെ വീസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. ശക്തികുളങ്ങര സ്വദേശി സൈജു ഹെൻറി പീറ്റർ (39) ആണ് മരിച്ചത്. എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീസയ്ക്കായി സൈജു എസ്ര ഗ്ലോബൽ ട്രാവൽസിന് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പുറമെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയും ഉണ്ടായിരുന്നതായി ശക്തികുളങ്ങര പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ […]
Read more