ഓണം പോലെ പിള്ളേരോണവും; ഇന്ന് കർക്കിടകത്തിലെ തിരുവോണം
പിള്ളേരോണമോ? അതെന്ത് ഓണം? ഇന്നത്തെക്കാലത്തെ പലർക്കും അറിയില്ലാത്ത ഒന്നാണ് പിള്ളേരോണം. പിള്ളേർക്കു മാത്രമായി എന്ത് ഓണം എന്നു ചോദിക്കാൻ വരട്ടെ. എന്നാൽ അങ്ങനെയും ഒരു ഓണമുണ്ട്. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം ഓഗസ്റ്റ് 9 ശനിയാഴ്ചയാണ്. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആചരിക്കുന്നത്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്. […]
Read more