വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷന് സമീപം വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും മലപ്പുറം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മയും നാല് വയസ്സുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്ന സമയത്താണ് രണ്ട് വയസ്സുള്ള ഇളയ കുട്ടി അബദ്ധത്തിൽ മുറിയുടെ വാതിൽ അടച്ചത്. വാതിൽ അടഞ്ഞതോടെ അമ്മയ്ക്കും കുട്ടികൾക്കും പുറത്തേക്ക് ഇറങ്ങാൻ കഴിയാതെവന്നു. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നതിനാൽ അയൽവാസികൾക്കും അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. […]
Read more