Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Fireworks

കൊല്ലം പൂരം വെടിക്കെട്ട് അനുമതി നിഷേധിച്ച സംഭവം: പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയും പൂരം കമ്മിറ്റിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ കളക്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ജില്ലാ കളക്ടർ പൂരം ഭരണസമിതി സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നത്. എന്നാൽ നൂറ്റാണ്ടുകളുടെ ഐതിഹ്യവും ക്ഷേത്ര ഉത്സവത്തിന്റെ ആചാരത്തിന്റെ കൂടി ഭാഗമായിട്ടുള്ള വെടിക്കെട്ട് അപേക്ഷ തള്ളിയ കളക്ടറുടെ നടപടിക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയും പൂരം […]
Read more

തൃശൂർ പൂരം വെടിക്കെട്ട് അനുമതി: ജില്ലാ ഭരണകൂടം നിയമോപദേശം തേടും

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് നടത്താനുളള അനുമതിയിൽ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും വേലയ്ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടുന്നത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്‌മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. […]
Read more

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

തൃശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ സുരേഷ് ​ഗോപി ആഞ്ഞടിച്ചു. വെടിക്കെട്ട് വിവാദം തരികിട പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ച് രണ്ട് മണിക്കൂറാണ് ചർച്ച ചെയ്തത്. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാൻ […]
Read more

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ: കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം

തൃശ്ശൂർ‌: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് ഗോപി എന്നിവരെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും പ്രശ്ന പരിഹാരമായില്ലെന്ന് ജി രാജേഷ് പ്രതികരിച്ചു. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്ന കേന്ദ്ര നിയമമാണ് പൂരം നടത്തിപ്പിന് അനുകൂലമായി നില്‍ക്കുന്നത്. എന്നാല്‍ […]
Read more

പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന്?; മുഖ്യമന്ത്രി

ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ടിൻ്റെ മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ […]
Read more

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ്; കേന്ദ്രമന്ത്രിക്ക് കത്തയച്ച് വി എന്‍ വാസവന്‍

തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം […]
Read more

തൃശ്ശൂര്‍ പൂരം വെട്ടിക്കെട്ട്; കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഓര്‍മയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാര്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഉത്തരവില്‍ തിരുത്ത് വേണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ 35 നിയന്ത്രണങ്ങളാണ് പറഞ്ഞിരിക്കുന്നത്. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും […]
Read more

Recent News

Advertisement
WhiteswanTV Footer