Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fishing boat

പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വള്ളം മുങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ നീന്തിരക്ഷപ്പെടുകയും സ്റ്റീവ് മാത്രം വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് അഗ്നിരക്ഷാ സേനയെ വിളിച്ച് വരുത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ […]
Read more

ആഴക്കടലിൽ രാത്രിയിൽ ലൈറ്റിട്ട് മത്സ്യബന്ധനം; ബോട്ടുകൾക്കെതിരെ നടപടി

തിരുവനന്തപുരം: ആഴക്കടലിൽ രാത്രിയിൽ ലൈറ്റിട്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി. രാത്രിയിൽ ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീനുകളെ ആകർഷിച്ചു പിടിക്കുന്ന ബോട്ടുകൾക്കെതിരെയാണ് മറൈൻ എൻഫോഴ്സ്മെന്റ് നടപടി എടുക്കാനൊരുങ്ങുന്നത്. കർണാ‌കയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന മത്സ്യബന്ധന ബോ‌ട്ടാണ് പിടികൂടിയത്. രാജ്യത്ത് രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ നിന്ന് മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന നിയമം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ ബോട്ടുകൾ എത്തുന്നതും മത്സ്യബന്ധനം ന‌ടത്തുന്നതും. നിലവിൽ 12 വോൾട്ടേജിന് താഴെയുള്ള ബോട്ടുകൾ […]
Read more

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: രണ്ട് പേര്‍ക്ക് പൊളളലേറ്റു

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് ശരീരമാസകലം പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. ബേപ്പൂര്‍ ഹാര്‍ബറിലെ അഹല ഫിഷറീസ് എന്ന ബോട്ടിന്റെ എന്‍ജിനില്‍ നിന്നാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ടിനാണ് തീപിടിച്ചത്.ബോട്ടിലുണ്ടായിരുന്ന ഗ്യാസിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix