കൊച്ചിയില്‍ ഫ്ലാറ്റിന്റെ പില്ലര്‍ തകര്‍ന്ന് വീണു; താമസക്കാരെ ഒഴിപ്പിക്കുന്നു
കൊച്ചി: പനമ്പിള്ളി നഗറിലെ ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ഭീമന്‍ പില്ലര്‍ തകര്‍ന്ന് വീണു. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന ആരംഭിച്ചു.സംഭവം ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകള്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കമ്പികളെല്ലാം പുറത്തു വന്ന നിലയിലാണെന്നും ഇത് മറച്ചുവെക്കാന്‍ സ്ഥലം മറച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.
Read more