Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FlightCancellation

ദോഹ– റിയാദ് വിമാന സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്‌സ്

ദോഹ: ദോഹയ്ക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്‌സ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളെയാണ് തീരുമാനം ബാധിച്ചത്. വെള്ളിയാഴ്ചയും വിവിധ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലും സർവീസുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. വിമാന ടിക്കറ്റ് ബുക്ക് […]
Read more

സ്‌പൈസ് ജെറ്റ് വലച്ച് തന്നെ; ഇന്നലെ രാത്രി പോകേണ്ട യാത്രക്കാർ ഇപ്പോഴും എയർപോർട്ടിൽ

കൊച്ചി: വിമാന സർവീസുകൾ വൈകുന്നതിനെ തുടർന്ന് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ്. ഇന്നലെ രാത്രി 11.30ന് ഫുജൈറയിലേക്കും പുലർച്ചെ ഒന്നിന് ദുബായിലേക്കും പോകേണ്ട യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനം വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കാത്തിരിക്കാൻ ആവശ്യമായ സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തുടർച്ചയായി സർവീസുകൾ വൈകുന്നത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുകയാണെന്നും അവർ ആരോപിച്ചു. അതേസമയം, സംഭവത്തിൽ സിയാലോ ടെർമിനൽ മാനേജരോ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും യാത്രക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix