Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fort kochi

ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; രണ്ട് വിദേശികൾ പിടിയിൽ

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ. അമേരിക്കൻ പൗരൻമാരായ യൂടൂബേഴ്സ് ആണ് പിടിയിലായത്. ദ്രോണാചാര്യ, നേവി ക്വാർട്ടേഴ്സ് എന്നിവക്ക് മുകളിലാണ് ഇവർ ഡ്രോൺ പറത്തിയത്. അറസ്റ്റിലായവർ ഇപ്പോൾ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read more

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ ഒരുക്കാൻ പോലീസ്

കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാൻ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവര്‍ഷ രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും. കൊച്ചി നഗരത്തിൽ പുതുവത്സര തലേന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. പുതുവത്സരാഘോഷത്തിന്‍റെ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ […]
Read more

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാപ്പാഞ്ഞിയെ […]
Read more

ഫോര്‍ട്ട്കൊച്ചിയില്‍ വിദേശ ടൂറിസ്റ്റ് ഓടയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി

ഫോര്‍ട്ട്കൊച്ചിയില്‍ തകര്‍ന്നുകിടന്ന ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിന്റെ പരുക്കേറ്റ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. ഇങ്ങനെ ഒരു സംഭവം കേരളത്തിന് നാണക്കേടാണെന്നും മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർ എന്താണ് കേരളത്തെ പറ്റിയും കൊച്ചിയെ പറ്റിയും ചിന്തിക്കുകയെന്നും നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി വിമർശിച്ചു. വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുന്ന നഗരത്തിന്റെ അവസ്ഥയാണ് ഇതെന്നും നടക്കാന്‍പോലും പേടിക്കേണ്ട നാടായി മറുനാട്ടുകാര്‍ കരുതിയാല്‍ എങ്ങനെയാണ് ടൂറിസം ഇവിടെ വളരുകയെന്നും കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ […]
Read more

വാട്ടർമെട്രോ ഇന്ന് മുതല്‍ ഫോർട്ടുകൊച്ചിയിലേക്ക്

പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സൗകര്യമായി കൊച്ചി വാട്ടർ മെട്രോ ഇന്ന് മുതല്‍ ഫോർട്ട് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങും.ടെർമിനലും ടിക്കറ്റിങ്ങ് സംവിധാനങ്ങളും ട്രയൽ റണ്ണും പൂർത്തിയായ സാഹചര്യത്തിലാണ് ‌‌ഇന്ന് മുതൽ സർവ്വീസുകൾ തുടങ്ങുന്നത്.കൊച്ചിൻ ഷിപ്പിയാർ‍ഡ് സര്‍വീസിനുള്ള പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.ഹൈക്കോർട്ട് ജംഗ്ഷൻ മുതൽ ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് തീരുമാനം.അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer