Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ ഒരുക്കാൻ പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാൻ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവര്‍ഷ രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും.

കൊച്ചി നഗരത്തിൽ പുതുവത്സര തലേന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. പുതുവത്സരാഘോഷത്തിന്‍റെ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ചുമതലക്കായി വിന്യസിക്കും. ഇവര്‍ക്കൊപ്പം പത്ത് ഇൻസ്പെക്ടര്‍മാര്‍ ചുമതലയിലുണ്ടാകും.

ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നിയന്ത്രണങ്ങളുണ്ടാകും. റോഡരികിലെ പാര്‍ക്കിങ്ങുകള്‍ പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, സെയന്‍റ്സ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റാ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.

Tags :

Recent News

Advertisement
WhiteswanTV Footer