Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനധികൃത സ്വത്ത് സമ്പാദന കേസ്; പി വി അൻവറിന് ഇ ഡി നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി വി അൻവറിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തൽ. വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്.

ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ഒരേ വസ്തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്ത വായ്പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. പി വി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണ്ടെത്തൽ.

Tags :

Recent News

Advertisement
WhiteswanTV Footer