Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new year celebration

തൊഴിയൂരിൽ പുതുവത്സരാഘോഷം – മെത്രാപ്പോലീത്തയുടെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ചു

തൃശ്ശൂർ: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ചടങ്ങിൽ ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ബഹു. ശെമ്മാശന്മാർ, സഭ അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ജോഷി ജോസ്, ട്രഷറർ റെയ്ഫിസൺ ബാബു, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. പുതുവത്സരം […]
Read more

മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പുതുവർഷാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് മടവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ പുതുവർഷാഘോഷം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും, പുതിയ വർഷത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ […]
Read more

പുതുവത്സരാഘോഷം അതിരു വിടരുത്; മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: പുതുവർഷം ആഘോഷിച്ചോളൂ, പ്രശ്നമുണ്ടാക്കരുത്. മുന്നറിയിപ്പുമായി പൊലീസ്. ഇന്നു മുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. സിറ്റി പൊലിസ് കമ്മിഷണർ നാരായണൻ. ടിയുടെ നേതൃത്വത്തിൽ 750 ഓളം പൊലീസുകാരെയാണ് നഗര പരിധിയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മയക്കു മരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. […]
Read more

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ ഒരുക്കാൻ പോലീസ്

കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാൻ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവര്‍ഷ രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും. കൊച്ചി നഗരത്തിൽ പുതുവത്സര തലേന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. പുതുവത്സരാഘോഷത്തിന്‍റെ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ […]
Read more

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ ലൈറ്റ് ഷോ ഇന്ന് മുതൽ

കോഴിക്കോട്: ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ് കോഴിക്കോട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്‌ക്വയറില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ‘ഇലുമിനേറ്റിംഗ് ജോയ് സ്‌പ്രെഡ്ഡിങ് ഹാര്‍മണി’ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെയാണ്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിക്കും. വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെന്റഗ്രാമും ഉള്‍പ്പെടെയുള്ള പ്രകാശ […]
Read more

ക്രിസ്മസ്-പുതുവത്സരം; 712.96 കോടിയുടെ മദ്യവിൽപ്പന, ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിൽ

സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് റെക്കോർഡ് മദ്യ വിൽപ്പന. 712.96 കോടിയുടെ മദ്യമാണ് ഡിസംബർ 31 വരെ വിറ്റത്. പുതുവർഷത്തലേന്ന് മാത്രം 108 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ 697. 05 കോടിയുടെ മദ്യമാണ് വിറ്റത്. ഈ കണക്കുകളെയെല്ലാം പിന്നിലാക്കികൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം […]
Read more

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാപ്പാഞ്ഞിയെ […]
Read more

Recent News

Advertisement
WhiteswanTV Footer