തൃശ്ശൂർ: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.
ചടങ്ങിൽ ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ബഹു. ശെമ്മാശന്മാർ, സഭ അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ജോഷി ജോസ്, ട്രഷറർ റെയ്ഫിസൺ ബാബു, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. പുതുവത്സരം ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പങ്കുവെക്കുന്ന സൗഹൃദാന്തരീക്ഷത്തിലായിരുന്നു ആഘോഷം.




