Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫോര്‍ട്ട്കൊച്ചിയില്‍ വിദേശ ടൂറിസ്റ്റ് ഓടയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫോര്‍ട്ട്കൊച്ചിയില്‍ തകര്‍ന്നുകിടന്ന ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിന്റെ പരുക്കേറ്റ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. ഇങ്ങനെ ഒരു സംഭവം കേരളത്തിന് നാണക്കേടാണെന്നും മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർ എന്താണ് കേരളത്തെ പറ്റിയും കൊച്ചിയെ പറ്റിയും ചിന്തിക്കുകയെന്നും നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി വിമർശിച്ചു.

വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുന്ന നഗരത്തിന്റെ അവസ്ഥയാണ് ഇതെന്നും നടക്കാന്‍പോലും പേടിക്കേണ്ട നാടായി മറുനാട്ടുകാര്‍ കരുതിയാല്‍ എങ്ങനെയാണ് ടൂറിസം ഇവിടെ വളരുകയെന്നും കോടതി ചോദിച്ചു.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഈ സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix