Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Found dead body

വെഞ്ഞാറമൂട്ടിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതികളുടെ മകനായ അര്‍ജുനെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Read more

ചിറ്റൂരില്‍ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമിക(11)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനാമികയെ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
Read more

മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ചനിലയില്‍

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix