ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
കൊച്ചി: ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന് വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 14ന് മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽനിന്നാണ് പ്രതി പണം തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നും പണം നൽകിയാൽ […]
Read more