Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FujairahAccident

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയുടെ രണ്ട് മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ യുഎഇയിലെത്തിയ ബന്ധുക്കളെ കൂട്ടിക്കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായതോടെ കുടുംബത്തിലും നാട്ടിലും വലിയ ദുഃഖമാണ് ഉണ്ടായിരിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix