Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GalleTest

കറക്കി വീഴ്ത്തി മാനവ് സുതാര്‍; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ തകർപ്പൻ ജയം. 372 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അഞ്ചാം ദിനം 206 റൺസിന് ഓൾഔട്ടായി. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ തകർപ്പൻ ബൗളിങ്ങാണ്. രണ്ടാം ഇന്നിംഗ്സിൽ 55 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സുതാർ മത്സരത്തിൽ ആകെ 10 വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിലും നാല് […]
Read more

4 വിക്കറ്റ് നഷ്ടം; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 178 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 294 റൺസിന്റെ ആകെ ലീഡുണ്ട്. റിഷഭ് പന്ത് 21 റൺസുമായും ധ്രുവ് ജുറെൽ അഞ്ച് റൺസുമായും ക്രീസിലുണ്ട്. യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, നായകൻ ശുഭ്മാൻ ഗിൽ […]
Read more

ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം തടയാൻ മഴയെത്തുമോ? ആശങ്കയായി നാലാം ദിനം

ഗാലെ: ഇന്ത്യ–ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലും മഴ ഭീഷണി. ആദ്യ മൂന്ന് ദിവസങ്ങളിലും പലതവണ മത്സരം തടസ്സപ്പെടുത്തിയ മഴ നാലാം ദിനത്തിലും വില്ലനായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൂന്നാം ദിനം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയിൽ മഴ പെയ്തിരുന്നു. ഇതോടെ ഗ്രൗണ്ട് ജീവനക്കാർ ഔട്ട്ഫീൽഡ് പൂർണമായും കവർ ചെയ്തു. 178 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് മത്സരം വിജയിക്കണമെങ്കിൽ ശ്രീലങ്കയുടെ പ്രതിരോധത്തിനൊപ്പം പ്രതികൂല കാലാവസ്ഥയെയും മറികടക്കേണ്ടിവരും. പ്രാദേശിക സമയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix