Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാനഡയിൽ ഇന്ത്യൻ വംശജരായ യുവദമ്പതികൾ വെടിയേറ്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒട്ടാവ: കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജരായ യുവദമ്പതികൾ വെടിയേറ്റ് മരിച്ചു. ഗഗൻപ്രീത് രെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബർ 15ന് രാത്രിയാണ് സൂപ്പർമാർക്കറ്റിന് സമീപത്തെ പാർക്കിങ് ഏരിയയിൽ ഇരുവരെയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സ്ഥിരീകരിച്ചു. സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലായിരുന്നു ഇവരുടെ താമസം.

കേസ് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവയ്പ്പ് നടന്നതിന് ഏകദേശം 13 മിനിറ്റിനുശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തീപിടിച്ച് നശിച്ചു. കൊലപാതകവുമായി ഈ കാറിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ മാസവും കാനഡയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ലാംഗ്ലി പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളിൽ 25 വയസ്സുള്ള ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സറേയിൽ താമസിച്ചിരുന്ന തുഷാർ ശർമയായിരുന്നു കൊല്ലപ്പെട്ടത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix