ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. നെയ്യ് ഇടപാടിലെ അന്വേഷണം നടത്താൻ മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാരിനോട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. പട്ടികയിലെ ഉദ്യോഗസ്ഥർ യോഗ്യതയും കഴിവും ഉള്ളവരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നേരിട്ട് കോടതിയിൽ നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. അന്വേഷണത്തിനുള്ള പ്രത്യേക […]
Read more