Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Global

ലൈസൻസില്ലാതെ ബിസിനസ്സ്: നിരോധിക്കാനൊരുങ്ങി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ കുവൈത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. റിപ്പോർട്ട് പ്രകാരം അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും നിന്ന് ബിദൂനികളെയും പ്രവാസികളെയും ഈ നിയമം വിലക്കുന്നു. വ്യാപാര നാമങ്ങൾ, ലൈസൻസുകൾ, ഔദ്യോഗിക അംഗീകാരങ്ങൾ അല്ലെങ്കിൽ വാണിജ്യ രജിസ്ട്രേഷനുകൾ ഉപയോഗിക്കാൻ പ്രവാസികളെ അനുവദിക്കുന്നത് നിരോധിക്കുന്നതും ഇതിൽപ്പെടുന്നു. നിയമലംഘനം നടത്തുന്നതായി സംശയിക്കപ്പെടുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം […]
Read more

അഴിമതി കുറഞ്ഞ രാജ്യം ഡെൻമാർക്ക്‌; ഇന്ത്യയ്ക്ക് 96-ാം സ്ഥാനം

ബെര്‍ലിന്‍: അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് അഴിമതി സൂചിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കിനേയാണ്. ഡെന്‍മാര്‍ക്കിന് 90 പോയിന്റാണുള്ളത്. ഫിന്‍ലന്‍ഡ് (88), സിങ്കപുര്‍ (84), ലക്‌സംബെര്‍ഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഇന്ത്യ കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ താഴ്ന്നു. 100-ല്‍ 38 സ്‌കോറോടെയാണ് ഇന്ത്യ ഈ റാങ്കില്‍ എത്തിയത്. 2023-ല്‍ 39 പോയിന്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ല്‍ […]
Read more

സെൻ പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്ക് കാലുകൾ നശിപ്പിച്ച് യുവാവ്. വലിയ മൂല്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിൽ ഉണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിതമായതും മാർപാപ്പ പങ്കെടുക്കുന്ന ചടങ്ങുകൾക്ക്‌ ഉപയോഗിക്കുന്നതുമായ വിളക്ക്കാലാണ് ഇയാൾ നശിപ്പിച്ചത്. യുവാവിന് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കി. ഈ സംഭവത്തിന് പിന്നാലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ സുരക്ഷ സന്നാഹങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
Read more

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടൊയോട്ട നിലനിര്‍ത്തുന്നത്. അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനുകാരണം. രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം […]
Read more

നരേന്ദ്ര മോദി ഫെബ്രുവരിയിൽ യു എസ് സന്ദർശിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന. അടുത്തമാസം അദ്ദേഹം യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നുള്ള നയതന്ത്ര വൃത്തങ്ങളിലെ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
Read more

ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ; 31,000 ആളുകളെ ഒഴിപ്പിക്കാൻ ശ്രമം

ലോസ് ആഞ്ജലസ്: ബുധനാഴ്ച ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് പുതിയ കാട്ടുതീ രൂപപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിൽ തീ വ്യാപിച്ചു. ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കട്ട് തീയ്ക്ക് ശേഷമാണ് പുതിയ കാട്ടുതീ രൂപപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് പുതിയ തീപ്പിടിത്തം ഉണ്ടായതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചത്. […]
Read more

മോദി – ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തമാസം വാഷിംഗ്ടണിൽ ഉണ്ടായേക്കും. കുടിയേറ്റവും വ്യാപാരവും ആയിരിക്കും ഇരുവരും തമ്മിലുള്ള പ്രധാന ചർച്ചാ വിഷയം. ഇന്ത്യക്കാർക്ക് യുഎസിൽ തൊഴിൽ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾക്കായിരിക്കും ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലെ പ്രധാന കാര്യവും കുടിയേറ്റത്തെ സംബന്ധിച്ചുള്ളതായിരുന്നു.
Read more

മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും: നയം വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം സുപ്രധാന ഉത്തരവുകളിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നു. ട്രംപ് തന്റെ പ്രസംഗത്തിൽ യുഎസ് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം രാജ്യത്ത് സ്ത്രീ- പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന വാക്കിൽ നിന്ന് ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിക്കുന്ന ട്രംപിന്റെ നയം വ്യക്തമാണ്. അമേരിക്കയുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു എന്നും ഈ ദിവസം മുതൽ […]
Read more

അമേരിക്കയുടെ പ്രഡിഡന്റായി ചുമതലയേറ്റ്‌ ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ […]
Read more

ഹമാസ് സ്വാതന്ത്രരാക്കിയ 3 പേർ സുരക്ഷിതരായി തിരിച്ചെത്തി

ജെറുസലേം: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് സ്വാതന്ത്രരാക്കിയ 3 പേർ സുരക്ഷിതരായി തിരിച്ചെത്തി. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരാണ് തിരിച്ചെത്തിയത്. 471 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ഇസ്രായേലിലേക്ക് എത്തുന്നത്. 2023 ഒക്ടോബറിലാണ് 28 കാരി എമിലിയെ കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. 31 കാരിയായ വെറ്ററിനറി നഴ്‌സായ ഡോറോൺ സ്റ്റെയിൻബ്രെച്ചറിനെയും ഹമാസ് ബന്ദിയാക്കി. നോവ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നർത്തകിയായ റോമി ഗോനനെ ബന്ദിയാക്കിയത്.
Read more

Recent News

Advertisement
WhiteswanTV Footer